< Back
Kerala

Kerala
കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
|27 May 2023 6:50 PM IST
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊല്ലം: ചിതറയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാക്കൾ മരിച്ചു. കല്ലുവെട്ടാം കുഴി സ്വദേശി അഫ്‌സൽ (18) സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് നാല് മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടസമയത്ത് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.