< Back
Kerala
ഇടുക്കിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Kerala

ഇടുക്കിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

Web Desk
|
17 Sept 2022 5:15 PM IST

കാഞ്ഞാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് മരിച്ചത്.

ഇടുക്കി: ഇടുക്കി കാഞ്ഞാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. കോട്ടയം സ്വദേശികളായ ഫിർദോസ്, അമൻ എന്നിവരാണ് മരിച്ചത്. കാഞ്ഞാറിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.

കഴിഞ്ഞ ദിവസവും സമാന രീതിയിൽ രണ്ടുപേർ ഇടുക്കിയിൽ മുങ്ങിമരിച്ചിരുന്നു. തങ്കമണി അമ്പലമേട് ക്ഷേത്രത്തിന് സമീപം പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയ മഹേഷ്, അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്‌. ക്ഷേത്രത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെത്തിയ ഇരുവരും വെള്ളിയാഴ്ച വൈകിട്ട്​ ജോലി കഴിഞ്ഞ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ്​ അപകടം.

Similar Posts