< Back
Kerala
തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Kerala

തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

Web Desk
|
11 Aug 2022 3:21 PM IST

ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാൻറോ എന്നിവരാണ് മരിച്ചത്

തൃശൂർ: മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്‍റോ എന്നിവരാണ് മരിച്ചത്. 22 വയസാണ് ഇരുവര്‍ക്കും. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

മൂന്ന് പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് രണ്ട് പേര്‍ കുളിക്കാനായി വെള്ളച്ചാട്ടത്തിലിറങ്ങിയത്. ഒഴുക്കില്‍പ്പെട്ട് പാറയിടുക്കിലെത്തിയ ഇവര്‍ക്ക് നീന്തിക്കയറാനായില്ല. തുടര്‍ന്ന് കരയിലുണ്ടായിരുന്ന സുഹൃത്ത് ഒച്ചവെച്ച് ആളെക്കൂട്ടുകയായിരുന്നു.

നാട്ടുകാരുടെയും പിന്നീട് ഫയര്‍ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും കരക്കെത്തിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ആശുപത്രിയിലെത്തിക്കവെയായിരുന്നു.

Related Tags :
Similar Posts