< Back
Kerala
കൊല്ലം പള്ളിക്കലാറില്‍  വള്ളം  മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക്  ദാരുണാന്ത്യം
Kerala

കൊല്ലം പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

Web Desk
|
3 Nov 2024 7:09 PM IST

മരിച്ചവരിൽ നീന്തിരക്ഷപ്പെട്ട യുവാവിന്റെ ഇരട്ടസഹോദരനും

കൊല്ലം: കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒഴുക്കിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കല്ലേലി ഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നിവരാണ് മരിച്ചത്.

ഒഴിവുദിവസത്തിൽ മീൻ പിടിക്കാനായി പോയ നാല് യുവാക്കളുടെ വള്ളമാണ് വൈകീട്ട് നാലരയോടെ മറിഞ്ഞത്.

രണ്ട് പേർ ഉടൻ തന്നെ നീന്തി രക്ഷപ്പെടുകയും ഒഴുക്കിൽ പെട്ട ശ്രീരാഗിനെ പിന്നീട് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ വെച്ചാണ് ശ്രീരാഗ് മരണമടഞ്ഞത്.

അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമിന്റെ തിരച്ചിലിൽ പിന്നീട് അജിത്തിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. മരിച്ച ശ്രീരാഗിന്റെ ഇരട്ട സഹോദരനായ ശ്രീരാജ്, അനന്ദു എന്നിവരാണ് നീന്തിരക്ഷപ്പെട്ടത്.

കനത്ത മഴയും കാറ്റുമാണ് വള്ളം മറിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Similar Posts