< Back
Kerala

Kerala
പാറശ്ശാലയിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
|16 Jun 2025 5:41 PM IST
കരമന സ്വദേശി സനോജ്, നേമം സ്വദേശി വിഷ്ണു രാജ എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കരമന സ്വദേശി സനോജ്, നേമം സ്വദേശി വിഷ്ണു രാജ എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശിൽ നിന്നും ബസിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് നാഗർകോവിലേക്ക് ആദ്യം കഞ്ചാവ് എത്തിച്ചു. തുടർന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കവെയാണ് പാറശ്ശാലയിൽവെച്ച് പാറശ്ശാല പൊലീസുംഡാൻസാഫും നടത്തിയ പരിശോധനയിൽ യുവാക്കളെ പിടികൂടിയത്. പിടിയിലായ വിഷ്ണു രാജ ഒരു കൊലപാതക കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു