< Back
Kerala

Kerala
വസീഗര എൻ നെഞ്ചിനിക്ക... വൈറലായി പ്രതിഭ എംഎൽഎയുടെ പാട്ട്
|12 Aug 2021 3:27 PM IST
നിയമസഭയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് പ്രതിഭ എം.എൽ.എ പാടിയത്
പാട്ടും പാടി നിയമസഭയിൽ വ്യത്യസ്തയായി കായംകുളം എംഎൽഎ യു. പ്രതിഭ. നിയമസഭയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് പ്രതിഭ എം.എൽ.എ പാടിയത്. 2003 ൽ പുറത്തിറങ്ങിയ മിന്നലെ എന്ന തമിഴ് ചിത്രത്തിൽ ഹാരിസ് ജയരാജ് ഈണമിട്ട് ബോംബെ ജയശ്രീ പാടിയ വസീഗരാ എൻ നെഞ്ചിനിക്കെ എന്ന ഗാനമാണ് പ്രതിഭ പാടിയത്.
എംഎൽഎ തന്നെയാണ് താൻ പാടുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. എംഎൽഎയുടെ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.