< Back
Kerala

Kerala
ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയ പരിധി നീട്ടണം; റോഡ് ഉപരോധിച്ച് വിദ്യാർഥിനികളുടെ പ്രതിഷേധം
|20 Dec 2021 8:39 PM IST
ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയ പരിധി വൈകീട്ട് 6.30 എന്നത് 9.30 ആക്കണമെന്നാണ് വിദ്യാർഥിനികളുടെ ആവശ്യം
ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ റോഡ് ഉപരോധം. ആലുവ യു.സി.കോളേജിലെ ഹോസ്റ്റൽ വിദ്യാർഥിനികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയ പരിധി വൈകീട്ട് 6.30 എന്നത് 9.30 ആക്കണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. നാല് ഹോസ്റ്റലുകളിലായി 300 വിദ്യാർഥിനികളാണുള്ളത്.