< Back
Kerala

Kerala
കെ.സുധാകരനെയും സജീവ് ജോസഫ് എം.എൽ.എയെയും തടഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ
|16 March 2024 2:48 PM IST
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ഇടപെടൽ നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് കെ.സുധാകരനെയും സജീവ് ജോസഫ് എം.എൽ.എയെയും തടഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ഇടപെടൽ നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ശ്രീകണ്ഠാപുരം കൊയ്യത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നേതാക്കളെ അണികൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.