< Back
Kerala
നിലമ്പൂരിലെ കരട് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്; ആരോപണവുമായി യുഡിഎഫ്
Kerala

നിലമ്പൂരിലെ കരട് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട്; ആരോപണവുമായി യുഡിഎഫ്

Web Desk
|
11 April 2025 8:42 AM IST

കള്ളവോട്ട് ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ CPM ശ്രമമെന്നാണ് ആരോപണം

മലപ്പുറം: നിലമ്പൂരിലെ കരട് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് യുഡിഎഫ്. കള്ളവോട്ട് ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ CPM ശ്രമമെന്നാണ് ആരോപണം. തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മുസ്‍ലിംലീഗ് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ്. കള്ളവോട്ട് ചേര്‍ത്ത് CPM തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മണ്ഡലത്തിന് പുറത്തുള്ളവരും നിലമ്പൂരില്‍ സ്ഥിരതാമസക്കാരല്ലാത്തവരും കരട് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചു. തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം മീഡിയവണ്ണിനോട് പറഞ്ഞു.

Similar Posts