< Back
Kerala

Kerala
'തൃശൂരിൽ താമര വാടും, അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫിന് ഭൂരിപക്ഷം'; കെ മുരളീധരൻ
|3 Jun 2024 6:02 PM IST
കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല. വേണമെങ്കിൽ ബാങ്കിൽ തുറക്കാമെന്നും മുരളീധരൻ പരിഹസിച്ചു
തൃശൂർ: തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. പുതുക്കാടും നാട്ടികയിലും യുഡിഎഫിന് കുറച്ച് വോട്ടുകൾ കുറയാനുള്ള സാധ്യതയുണ്ട്. ട്രെൻഡ് ഉണ്ടെങ്കിൽ എല്ലാ സ്ഥലങ്ങളിലും മുന്നിൽ വരും. അഞ്ചു നിയോജക മണ്ഡലങ്ങളിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടാവുമെന്നും കെ. മുരളീധരൻ പറഞ്ഞു.
'തൃശൂരിൽ വന്നിറങ്ങിയ അന്നുമുതൽ ഇന്നുവരെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിൽ ഒരു സംശയവും യുഡിഎഫിനും സ്ഥാനാർഥിക്കുമില്ല. നാളെ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. തൃശ്ശൂരിൽ നാളെ എട്ടുമണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടും. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല. വേണമെങ്കിൽ ബാങ്കിൽ തുറക്കാം'; മുരളീധരൻ പറഞ്ഞു.