< Back
Kerala

Kerala
കുണ്ടറയില്‍ തലകുനിച്ച് മേഴ്‌സിക്കുട്ടിയമ്മ; തല ഉയര്‍ത്തി വിഷ്ണുനാഥ്
|2 May 2021 5:17 PM IST
ആഴക്കടൽ മത്സ്യബന്ധന വിവാദം അനുകൂല സാഹചര്യം സൃഷടിച്ചുവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ
കുണ്ടറയിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മക്കെതിരെ അട്ടിമറി വിജയം നേടി യു.ഡി.എഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥ്. അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രിയുടെ പരാജയം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും വിഷ്ണുനാഥിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിവാദം അനുകൂല സാഹചര്യം സൃഷടിച്ചുവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 30,000നടുത്ത് വോട്ടുകൾ നേടിയ എൻ.ഡി.എക്ക് ഇത്തവണ അയ്യായിരം വോട്ടുകൾ നേടാനെ കഴിഞ്ഞൂ. എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസാണ് മണ്ഡലത്തിൽ മത്സരിച്ചത്. ഈ സ്ഥാനാർഥിക്കെതിരെ ബി.ജെ.പിയിൽ നിന്ന് തന്നെ വിമർശനമുയർന്നിരുന്നു.