< Back
Kerala
മോദി സാറിന്റെ വികസനം കേരളത്തിൽ വേണ്ട രീതിയിൽ ഫലം കാണുന്നില്ല; ബിജെപി പദയാത്രയിൽ പങ്കെടുത്ത് കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർ
Kerala

'മോദി സാറിന്റെ വികസനം കേരളത്തിൽ വേണ്ട രീതിയിൽ ഫലം കാണുന്നില്ല'; ബിജെപി പദയാത്രയിൽ പങ്കെടുത്ത് കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർ

Web Desk
|
3 Nov 2025 7:26 PM IST

ഷോൺ ജോർജിനെ 2010 മുതൽ അറിയാമെന്നും അതൊരു ഭാഗ്യമായി കരുതുന്നുവെന്നും സുനിത പറഞ്ഞു

കൊച്ചി: ബിജെപിയുടെ പദയാത്രയിൽ പങ്കെടുത്ത് കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർ. ആർഎസ്പി കൗൺസിലറായ സുനിത കൃഷ്ണനാണ് യാത്രത്തിൽ പങ്കെടുത്തത്. മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി മുൻ ചെയർപേഴ്‌സൺ ആണ് സുനിത.

ബിജെപി നേതാവായ ഷോൺ ജോർജ് ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഷോൺ ജോർജിനെ 2010 മുതൽ അറിയാമെന്നും അതൊരു ഭാഗ്യമായി കരുതുന്നുവെന്നും സുനിത പറഞ്ഞു. വികസനം പല രീതിയിൽ നരേന്ദ്ര മോദി സാർ അവിടെയിരുന്ന് ചെയ്യുന്നുണ്ട്. കേരളത്തിൽ അത് വേണ്ട രീതിയിൽ ഫലം കാണുന്നില്ലെന്നും അവർ പറഞ്ഞു.

Similar Posts