< Back
Kerala

Kerala
കേരള സ്റ്റോറിയും കക്കുകളി നാടകവും സംസ്ഥാനത്ത് നിരോധിക്കണമെന്ന് യു.ഡി.എഫ്
|2 May 2023 12:31 PM IST
ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാൽ ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയോ വിദ്വേഷം വളർത്തുകയോ ആണെങ്കിൽ അത് സർക്കാർ അനുവദിക്കരുതെന്നും ഹസൻ പറഞ്ഞു.
തിരുവനന്തപുരം: കേരള സ്റ്റോറിയും കക്കുകളി നാടകവും സംസ്ഥാനത്ത് നിരോധിക്കണമെന്ന് യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർഥതയുണ്ടെങ്കിൽ സിനിമയുടെ പ്രദർശനം തടയണം. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാൽ ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയോ വിദ്വേഷം വളർത്തുകയോ ആണെങ്കിൽ അത് സർക്കാർ അനുവദിക്കരുതെന്നും ഹസൻ പറഞ്ഞു.
അതേസമയം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. സിനിമ വിദ്വേഷ പ്രചാരണമാണെന്ന് ആരോപിച്ച് അഡ്വ. നിസാം പാഷയാണ് കോടതിയെ സമീപിച്ചത്. ഹരജി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വിഷയം നാളെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് മുമ്പാകെ പരാമർശിക്കാൻ നിർദേശിച്ചു.