< Back
Kerala
എൽഡിഎഫിന്റെ വികസനനേട്ടമെന്ന അവകാശവാദം കള്ളമെന്ന് സ്ഥാപിക്കാൻ യുഡിഎഫ് പ്രചാരണം
Kerala

എൽഡിഎഫിന്റെ വികസനനേട്ടമെന്ന അവകാശവാദം കള്ളമെന്ന് സ്ഥാപിക്കാൻ യുഡിഎഫ് പ്രചാരണം

Web Desk
|
23 March 2026 12:08 PM IST

കിഫ്ബി, ലൈഫ് പദ്ധതി തുടങ്ങിയവയിലെ സർക്കാർ കണക്കുകൾ തെറ്റാണെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം

കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടമെന്ന അവകാശവാദം കള്ളമെന്ന് സ്ഥാപിക്കാൻ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫ് ശ്രമം. കിഫ്ബി വഴി നടത്തിയ പ്രവർത്തനം അടക്കം സർക്കാർ പറയുന്ന കണക്കുകൾ തെറ്റാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയുന്നത്.

മാധ്യമങ്ങളിലൂടെ സർക്കാർ നടത്തിയ കോടികളുടെ പരസ്യപ്രളയവും സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രചാരണങ്ങളും മറികടക്കുകയാണ് യുഡിഎഫിന്റെ ആദ്യ ലക്ഷ്യം. 1,10,000 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ചുവെന്നാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. എന്നാൽ 36,600 രൂപ മാത്രമാണ് കിഫ്ബി വഴി ചെലവഴിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. 10 വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുണ്ടാക്കി എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ 2011 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി സർക്കാർ 4,43,000 വീട് നൽകിയിരുന്നു. ലൈഫ് പദ്ധതിയിൽ സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു.

പശ്ചാത്തല സൗകര്യ വികസനത്തെ ചൊല്ലിയുള്ള എൽഡിഎഫ് അവകാശവാദം പ്രചാരണത്തിന്റെ പ്രധാന വിഷയമാകരുതെന്ന് യുഡിഎഫിന് നിർബന്ധമുണ്ട്. ബിജെപി-സിപിഎം ഡീൽ എന്ന ആരോപണം യുഡിഎഫ് കടുപ്പിക്കുന്നതും അതുകൊണ്ടാണ്.

Similar Posts