< Back
Kerala
യുഡിഎഫ് മുന്നണി പ്രവേശം; വി.ഡി സതീശൻ കുറ്റിയിട്ട വാതിൽ തള്ളിത്തുറക്കുമെന്ന് പി.വി അൻവർ
Kerala

യുഡിഎഫ് മുന്നണി പ്രവേശം; വി.ഡി സതീശൻ കുറ്റിയിട്ട വാതിൽ തള്ളിത്തുറക്കുമെന്ന് പി.വി അൻവർ

Web Desk
|
5 Jun 2025 4:56 PM IST

വി.ഡി സതീശൻ തെരഞ്ഞെടുപ്പ് നയിച്ചാൽ 2026ൽ യുഡിഎഫിന് അധികാരം കിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് മുന്നണി പ്രവേശനം തള്ളാതെ പി.വി അൻവർ. വി.ഡി സതീശൻ കുറ്റിയിട്ട വാതിൽ യുഡിഎഫ് പ്രവർത്തകരുമായി ചേർന്ന് തള്ളിത്തുറക്കാൻ നോക്കുമെന്നാണ് അൻവറിന്റെ പ്രസ്താവന. വി.ഡി സതീശൻ തെരഞ്ഞെടുപ്പ് നയിച്ചാൽ 2026ൽ യുഡിഎഫിന് അധികാരം കിട്ടില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

വി.ഡി സതീശൻ യുഡിഎഫിൽ ജനാധിപത്യം ഇല്ലാതാക്കി. ഇവരാണ് നാളെ അധികാരത്തിൽ വരുന്നതെങ്കിൽ എന്ത് മാറ്റം ഉണ്ടാകും എന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കിൽ യുഡിഎഫ് മുന്നോട്ട് പോകില്ലെന്നും അൻവർ ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥി മറഞ്ഞു നിന്ന് പിണറായിക്ക് പിന്തുണ നൽകുന്ന വ്യക്തിയാണെന്നും അദ്ദേഹം ജയിക്കില്ലെന്ന് ആവർത്തിച്ച് പറയുന്നതായും അൻവർ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിണറായിസവും മലയോര ജനതയുടെ പ്രശ്‌നങ്ങളും ആണ് വിഷയം. ജില്ലാ വിഭജനവും പ്രചാരണ വിഷയം ആകണം എന്നും അൻവർ ആവശ്യപ്പെട്ടു.

watch video:

Similar Posts