< Back
Kerala

Kerala
മാറിമറിഞ്ഞ് ആറ്റിങ്ങൽ; യുഡിഎഫിന് നേരിയ ലീഡ്
|4 Jun 2024 1:55 PM IST
എൽ.ഡി.എഫിന്റെ വി. ജോയ് ആണ് പിന്നിൽ
ആറ്റിങ്ങൽ: വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ വലിയ രീതിയിലുള്ള ലീഡുകളില്ലാതെ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം. നേരിയ ലീഡിൽ യു.ഡി.എഫിന്റെ അടൂർ പ്രകാശാണ് മുന്നിൽ നിൽക്കുന്നത്. എൽ.ഡി.എഫിന്റെ വി. ജോയ് ആണ് പിന്നിലുള്ളത്. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ ലീഡ് നിലയിൽ ഇരു കക്ഷികളും മാറിവരുകയായിരുന്നു.
38,247വോട്ടുകൾക്കാണ് അടൂർ പ്രകാശ് 2019ൽ മണ്ഡലത്തിൽ വിജയിച്ചത്. ഇടതുപക്ഷത്തിന്റെ അനിരുദ്ധൻ സമ്പത്തിനെയാണ് അന്ന് തോൽപ്പിച്ചത്.