< Back
Kerala

Kerala
വയനാട് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് നേതൃ കണ്‍വെന്‍ഷൻ, എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗം എന്നിവ ഇന്ന്
|17 Oct 2024 6:26 AM IST
വയനാട്ടിലെ സിപിഐ സ്ഥാനാർഥിയെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് നേതൃ കണ്‍വെന്‍ഷൻ ഇന്ന് കോഴിക്കോട് മുക്കത്ത് നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ജില്ലകളിലെ യുഡിഎഫ് എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമാർ, വയനാട് മണ്ഡലത്തിന്റെ ചുമതലയുള്ള എംപിമാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് 3.30ന് മുക്കം കാരശ്ശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഇന്ന് രാവിലെ 11ന് LDFൻ്റെ തെരഞ്ഞെടുപ്പ് യോഗവും മുക്കത്ത് നടക്കുന്നുണ്ട്. LDF കൺവീനർ ടി.പി രാമകൃഷ്ണൻ അടക്കമുള്ളവർ പങ്കെടുക്കും. വയനാട്ടിലെ സിപിഐ സ്ഥാനാർഥിയെ ഇന്ന് ചേരുന്ന LDFൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും.