< Back
Kerala

Kerala
നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് നഗരസഭ; നേതൃത്വം ഇടപെട്ടതോടെ പിൻവലിക്കാൻ തീരുമാനം
|12 Nov 2023 2:02 PM IST
കണ്ണൂർ ശ്രീകണ്ഠാെപുരം നഗരസഭയാണ് തുക അനുവദിച്ചത്
കണ്ണൂർ: നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന നഗരസഭ. കണ്ണൂർ ശ്രീകണ്ഠാെപുരം നഗരസഭയാണ് തുക അനുവദിച്ചത്. യുഡിഎഫ് ബഹിഷ്‌കരണത്തെ മറികടന്നായിരുന്നു നഗരസഭയുടെ തീരുമാനം. എന്നാൽ നേതൃത്വം ഇടപെട്ടതോടെ തീരുമാനം പിൻവലിക്കാൻ ധാരണയായി.
നവകേരള ധൂർത്താണെന്നും യുഡിഎഫ് നഗരസഭകളോട് സർക്കാരിനുള്ള സമീപനം നല്ലതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭകൾ നവകേരളയ്ക്ക് ഫണ്ട് നൽകേണ്ടെന്ന് നേതൃത്വം നിലപാടെടുത്തത്.
50000 രൂപയാണ് നവകേരളയ്ക്കായി ശ്രീകണ്ഠപുരം നഗരസഭ അനുവദിച്ചത്. പഞ്ചായത്തുകൾക്ക് 50000 രൂപ വരെയും നഗരസഭകൾക്ക് ഒരു ലക്ഷം രൂപ വരെയുമാണ് അനുവദിക്കാൻ കഴിയുക.
പിരിവ് നൽകേണ്ടതില്ലെന്ന പാർട്ടിയുടെ അറിയിപ്പ് ശനിയാഴ്ചയാണ് ലഭിച്ചതെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ.വി ഫിലോമിന അറിയിച്ചു.