< Back
Kerala
കൊപ്പം പഞ്ചായത്ത്: ബി.ജെ.പി അംഗത്തിന്‍റെ പിന്തുണയോടെ യു.ഡി.എഫ്  അവിശ്വാസ പ്രമേയം പാസായി
Kerala

കൊപ്പം പഞ്ചായത്ത്: ബി.ജെ.പി അംഗത്തിന്‍റെ പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി

Web Desk
|
18 April 2022 2:18 PM IST

പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എല്‍.ഡി.എഫിന് നഷ്ടമായി.

പാലക്കാട്: പട്ടാമ്പി കൊപ്പം പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. ഇതോടെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എല്‍.ഡി.എഫിന് നഷ്ടമായി.

കൊപ്പം പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും എട്ട് വീതം അംഗങ്ങളാണുള്ളത്. ബി.ജെ.പിയുടെ ഒരംഗം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചാണ് ബി.ജെ.പി അംഗം അഭിലാഷ് എ.പി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

Related Tags :
Similar Posts