< Back
Kerala

Kerala
തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ
|2 Jun 2022 2:59 PM IST
ജോ ജോസഫിന് 50,000ൽ അധികം വോട്ട് ലഭിക്കില്ല. ബിജെപിക്ക് പരമാവധി 17,000 വോട്ട് മാത്രമേ കിട്ടൂ എന്നും ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു.
കൊച്ചി: തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ. 5000 മുതൽ 8000 വോട്ട് ഭൂരിപക്ഷം എന്തായാലും കിട്ടും. പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ഭൂരിപക്ഷത്തിലും കുറവ് വരുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ജോ ജോസഫിന് 50,000ൽ അധികം വോട്ട് ലഭിക്കില്ല. ബിജെപിക്ക് പരമാവധി 17,000 വോട്ട് മാത്രമേ കിട്ടൂ എന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത്. 68.75 ശതമാനമാണ് ആകെ നടന്ന പോളിങ്. തൃക്കാക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. പോളിങ് ശതമാനം കുറഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരിക്കുകയാണ്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അറിയപ്പെടുന്ന തൃക്കാക്കരയിൽ ഇത്തവണ വിള്ളലുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.