< Back
Kerala
കെ റെയിൽ; സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്
Kerala

കെ റെയിൽ; സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്

Web Desk
|
2 April 2022 6:54 AM IST

കൂടുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി കോട്ടയത്ത് പ്രതിഷേധ ജനസദസ്സ് സംഘടിപ്പിച്ചു

കെ റെയിൽ വിരുദ്ധ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുടനീളം നടക്കുന്നത്. ഇതിനോടകം തന്നെ യുഡിഎഫ് സമരം ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. കൂടുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി കോട്ടയത്ത് പ്രതിഷേധ ജനസദസ്സ് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുത്തു. എന്നാൽ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ട് നിന്നു. യുഡിഎഫിലെ തർക്കങ്ങളാണ് കാരണമെന്നാണ് വിവരം. അതൃപ്തി മാറ്റിവെച്ച് മാണി സി കാപ്പനും പ്രതിഷേധ ജനസദസിൽ പങ്കാളിയായി. മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരത്തിന് മുന്നിൽ നിന്ന ജിജി ഫിലിപ്പ് അടക്കമുള്ളവരും പരിപാടിയിൽ പങ്കെടുത്തു. കേരളത്തെ കീറി മുറിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു.



UDF ready to intensify anti-K rail strike

Similar Posts