< Back
Kerala
elamaram kareem
Kerala

'ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി': എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Web Desk
|
19 April 2024 7:21 PM IST

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 'കാലം മാറും കാലും മാറും' എന്ന വീഡിയോക്കെതിരെ യു.ഡി.എഫാണ് പരാതി നല്‍കിയത്

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 'കാലം മാറും കാലും മാറും' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.


Similar Posts