< Back
Kerala
ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്
Kerala

ശബരിമല സ്വർണക്കൊള്ള; പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്

Web Desk
|
5 Feb 2026 9:05 AM IST

ബാനറുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ എത്തിയത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് എത്തിക്കാൻ യുഡിഎഫ് . യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധ മാർച്ചായി സഭയിലേക്ക് പോകാനാണ് തീരുമാനം. ബാനറുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ എത്തിയത്. അയ്യപ്പന്റെ സ്വർണം കട്ടവർ, അമ്പലം വിഴുങ്ങികൾ എന്നാണ് ബാനർ. കടകംപള്ളിയെ സംരക്ഷിക്കാൻ സമ്മർദ്ദം എന്തിനെന്ന് പ്ലക്കാർഡ്. കുറുക്കോളി മൊയ്ദീൻ, ഐ.സി ബാലകൃഷ്ണൻ എന്നിവരാണ് ഇന്ന് സത്യാഗ്രഹം ഇരിക്കുന്നത്.

പ്രതികൾ സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ടവരാണെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രതികളിലേക്ക് അന്വേഷണം എത്തിയാൽ സർക്കാർ തന്നെ തകർന്ന് വീഴുന്ന സഹചര്യത്തിലേക്ക് പോകും. പ്രതികളെല്ലാം ജാമ്യത്തിൽ ഇറങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രി അറിവോടെതന്നെ അന്വേഷണത്തിൽ അനധികൃതമായി ഇടപെട്ടു. അതുകൊണ്ടാണ് പ്രതികൾ സ്വമേധയാ ജാമ്യം ലഭിച്ച് പുറത്തുവരുന്നത്. കോടതിക്ക് ആശങ്ക ഇല്ലെങ്കിലും തങ്ങൾക്ക് ആശങ്കയുണ്ട്. തൊണ്ടിമുതൽ കണ്ടെത്തുകയോ തെളിവുകൾ ശേഖരിക്കുകയോ ചെയ്തിട്ടില്ല. അന്വേഷണം എവിടെയും എത്താതെ അവസാനിപ്പിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സമരം യുഡിഎഫ് ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും മന്ത്രിമാർ സഭയിൽ നടത്തിയത് നിലവാരം കുറഞ്ഞ പ്രയോഗങ്ങളാണെന്നും പ്രതിപക്ഷ നേതാവ്. മന്ത്രിമാർ പ്രതിപക്ഷത്തെ ഇതുപോലെ അധിക്ഷേപിച്ച കാലം ഉണ്ടായിട്ടില്ല. സ്പീക്കർ ഇതിനൊക്കെ അവസരം നൽകുന്നു. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കാൻ മന്ത്രിമാർക്ക് ചോദ്യോത്തര വേളയിൽ അവസരം നൽകുകയാണെന്നും സതീശൻ

Similar Posts