< Back
Kerala

Kerala
എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തു, യുഡിഎഫ് മികച്ച വിജയം നേടും: ഉമ തോമസ്
|31 May 2022 7:00 PM IST
കള്ളവോട്ടിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു
തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. പരാതി നൽകിയിട്ടും സ്വീകരിക്കുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു. യുഡിഎഫ് മികച്ച് വിജയം നേടും. ഭൂരിപക്ഷത്തെ കുറിച്ച് പറയുന്നില്ല, അത് ടിപിയുമായുള്ള താരതമ്യമാവുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.
കള്ളവോട്ടിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിടിയിലായത് സിപിഎം പ്രവർത്തകരാണെന്നും വ്യാജ ഐഡി ഉണ്ടാക്കിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത് വ്യാപകമായി നടന്നതായി സംശയിക്കുന്നതായും സതീശൻ പറഞ്ഞു. ഉയർന്ന പോളിങ് പ്രതീക്ഷ വർധിപ്പിക്കുന്നു പിടി തോമസിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമയ്ക്ക് ലഭിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, അഞ്ച് മണിവരെയുള്ള പോളിങ് ശതമാനം 66.78 ആണ്. 131428 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.