< Back
Kerala
ഉദുമ സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി
Kerala

ഉദുമ സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി

Web Desk
|
1 May 2022 9:56 PM IST

ഇന്നലെ ഉച്ചയോടെയാണ് യുവാവിനെ കപ്പലിൽ നിന്ന് കാണാതായെന്ന് അറിയിച്ച് ഭാര്യക്ക് ഫോൺ സന്ദേശം വന്നത്

ഉദുമ സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ(44)യാണ് കാണാതായത്. ചെന്നൈ ആസ്ഥാനമായുള്ള സിനർജി ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനിയുടെ ജൻകോ എന്റെർപ്രൈസ്' എന്ന ചരക്ക് കപ്പലിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്.

ഏപ്രിൽ 20ന് പ്രശാന്ത് മംഗളൂരുവിൽ നിന്ന് വിമാനമാർഗം മുംബൈയിൽ എത്തി. 23ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്രതിരിക്കുകയും 24ന് കപ്പലിൽ കയറുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സിനർജി ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ചെന്നൈ ഓഫീസിൽ നിന്ന്, പ്രശാന്തിനെ കപ്പലിൽ നിന്ന് കാണാതായെന്ന് അറിയിച്ച് ഭാര്യക്ക് ഫോൺ സന്ദേശം വന്നത്. തിരച്ചിൽ തുടരുകയാണെന്നും കണ്ടത്താനായിട്ടില്ലെന്നുമുള്ള സന്ദേശം ഇന്ന് വീണ്ടും ലഭിച്ചിട്ടുണ്ട്.

Uduma native missing from ship

Similar Posts