< Back
Kerala

Kerala
മാതാവിന്റെ കൺമുന്നിൽ അഞ്ചു വയസ്സുകാരൻ ടിപ്പർ ലോറിയിടിച്ചു മരിച്ചു
|18 Dec 2023 9:12 PM IST
കണ്ണൂർ മലപ്പട്ടത്ത് ആണ് അപകടം
കണ്ണൂർ: മലപ്പട്ടത്ത് ടിപ്പർ ലോറിയിടിച്ച് യു.കെ.ജി വിദ്യാർത്ഥി മരിച്ചു. സേവാദൾ കൊളച്ചേരി മണ്ഡലം പ്രസിഡന്‍റ് എടക്കൈതോടിലെ ഷംസു കൂളിയാലിൻ്റെ മകൻ മുഹമ്മദ് ത്വാഹ(5) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം.
മയ്യിൽ എല്‍.പി സ്കൂൾ വിദ്യാർത്ഥിയാണ് ത്വാഹ. സ്‌കൂളിൽനിന്ന് മടങ്ങവെ മാതാവിന്റെ കൺമുന്നിലായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Developing...