< Back
Kerala

Kerala
'പ്രതിസന്ധിയിൽ കരുത്തായി കൂടെ നിന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയപൂർവം നന്ദി'; പി.ടി തോമസിന് ഒപ്പമുള്ള ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഉമാ തോമസ്
|13 Feb 2025 7:36 PM IST
നൃത്തപരിപാടിക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സക്ക് ശേഷം ഇന്നാണ് ആശുപത്രി വിട്ടത്.
കോഴിക്കോട്: ആശുപത്രി വിട്ടതിന് പിന്നാലെ ഭർത്താവായിരുന്ന പി.ടി തോമസിന് ഒപ്പമുള്ള ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഉമാ തോമസ് എംഎൽഎ. 'പ്രതിസന്ധിയിൽ കരുത്തായി കൂടെ നിന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയപൂർവം നന്ദി' എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചത്.
നൃത്തപരിപാടിക്കിടെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിൽ താത്കാലികമായി നിർമിച്ച സ്റ്റേജിൽ നിന്ന് ഉമാ തോമസ് വീണത്. തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകൾ വീട്ടിൽ തുടരുമെന്ന് ഡോക്ടർമാർ പറഞ്ഞു.