< Back
Entertainment

Entertainment
ഷഹബാസ് അമന് ഉമ്പായി അവാർഡ്
|20 July 2022 4:45 PM IST
തരംഗ് ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും
കോഴിക്കോട്: ഈ വർഷത്തെ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാർഡ് ഗായകൻ ഷഹബാസ് അമന്. അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ കോഴിക്കോട് ടാഗോർ സെൻറിനറി ഹാളിൽ നടക്കുന്ന തരംഗ് ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും. ആഗസ്റ്റ് ഒന്നിനായിരിക്കും അവാർഡ് വിതരണമെന്ന് ഉമ്പായി അക്കാദമി സെക്രട്ടറി കെ. സലാം അറിയിച്ചു.