< Back
Kerala

Kerala
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
|11 Jan 2022 4:23 PM IST
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് രാജിക്കത്ത് ലഭിച്ചെന്ന് പറഞ്ഞ് ഉമ്മുസൽമയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ഒപ്പിട്ടാണ് രാജിക്കത്ത് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉമ്മുസൽമ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. ഉമ്മുസൽമക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുടരാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് രാജിക്കത്ത് ലഭിച്ചെന്ന് പറഞ്ഞ് ഉമ്മുസൽമയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ലീഗ് നേതൃത്വവും ഉമ്മു സൽമയും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് നിലനിൽക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.