< Back
Kerala

Kerala
അനധികൃത മരംമുറി: എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് അന്വേഷണം
|25 Sept 2021 6:07 PM IST
എല്ലാ ജില്ലകളിലും അനധികൃത മരംമുറി നടന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തണമെന്ന് മേധാവി എസ്. ശ്രീജിത്ത് ഉത്തരവിട്ടു. മലപ്പുറം, കോട്ടയം, തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.പിമാർക്കാണ് മേൽനോട്ട ചുമതല. 14 ഡിവൈഎസ്പി മാരും 25 ഇൻസ്‌പെക്ടർമാരും വിവിധ ജില്ലകളിലെ സംഘത്തിലുണ്ടാകും.
പൊതുജനങ്ങളിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളിൽ നടന്ന മരംമുറികളും സംഘം അന്വേഷിക്കും.
നിലവിൽ നടക്കുന്ന ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലകളിൽ നടക്കുന്ന അന്വേഷണം. എല്ലാ ജില്ലകളിലും അനധികൃത മരംമുറി നടന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.