< Back
Kerala

Kerala
അനധികൃത മരംമുറി: അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് സസ്‌പെൻഷൻ
|18 Dec 2021 6:52 AM IST
ജോജിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമേറിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഡ് ചെയ്തത്
ഇടുക്കിയിൽ അനധികൃത മരംമുറിയ്ക്ക് ഒത്താശ ചെയ്‌തെന്ന കേസിൽ അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് സസ്‌പെൻഷൻ. അന്വേഷണ വിധേയമായാണ് വനംവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നടപടി. 2020ലെ റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിലായിരുന്നു മരം മുറിക്കാൻ റേഞ്ച് ഓഫീസറായിരുന്ന ജോജി അനുമതി നൽകിയത്. ഉത്തരവ് പിന്നീട് പിൻവലിച്ചിട്ടും മരം മുറിച്ച് കടത്താൻ പാസ് നൽകിയത് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോജിയെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജോജിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമേറിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തത്.