< Back
Kerala
Uncertainty about tharoor in congress palestine rally
Kerala

കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി; തരൂർ പങ്കെടുക്കുന്നതിൽ അനിശ്ചിതത്വം

Web Desk
|
20 Nov 2023 5:25 PM IST

വ്യക്തിപരമായ അസൗകര്യങ്ങൾ ഉള്ളതായി തരൂർ അറിയിച്ചുവെന്ന് എം.കെ രാഘവൻ എംപി

കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കുമോ എന്ന് ഉറപ്പില്ലെന്ന് എം.കെ രാഘവൻ എം.പി. പരിപാടിയിലേക്ക് തരൂരിനെ ക്ഷണിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ അസൗകര്യങ്ങൾ ഉള്ളതായി തരൂർ അറിയിച്ചുവെന്നും എം.പി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് വാർത്താ സമ്മേളനത്തിൽ എംപി പറഞ്ഞത്. തരൂർ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ എം.കെ രാഘവന്റെ പ്രതികരണം. ഒരു ബന്ധുവിന്റെ കല്യാണവുമായി ബന്ധപ്പെട്ട അസൗകര്യമാണ് തരൂർ അറിയിച്ചതെന്നും പരിപാടിക്ക് വരുന്നത് സംബന്ധിച്ച് അദ്ദേഹം ഉറപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇന്നോ നാളെയോ ഇക്കാര്യത്തിൽ തീരുമാനമാകും.

മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ തരൂർ പങ്കെടുക്കുകയും ഇതിൽ അദ്ദേഹം നടത്തിയ പരാമർശനം വലിയ വിവാദമാവുകയും ചെയ്തിരുന്നു. കോൺഗ്രസിൽ നിന്നു തന്നെ വിമർശനവുമായി നേതാക്കളെത്തുകയും ചെയ്തു. ഇതിനിടയിലാണ് കോഴിക്കോട് കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ തരൂർ പങ്കെടുക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യവും. തരൂരിനെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ട എന്നത് നേതൃത്വം തന്നെ തീരുമാനിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല

Similar Posts