< Back
Kerala

Kerala
തൃക്കാക്കരയിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നതിൽ അനിശ്ചിതത്വം; ബി.ജെ.പി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
|8 May 2022 6:46 AM IST
സ്ഥാനാർഥി പ്രഖ്യാപനത്തോടെ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എ.എൻ രാധാകൃഷ്ണൻ
കൊച്ചി: തൃക്കാക്കരയിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന നേതൃത്വം പേരുവിവരങ്ങൾ കൈമാറിയിട്ടുണ്ടെങ്കിലും കന്ദ്ര നേതൃത്വം സ്ഥാനാർഥി ആരെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ഉച്ചയ്ക്കുളളിൽ തൃക്കാക്കരയിൽ മത്സരരംഗത്ത് ഉണ്ടാകുമോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്തുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
അതേസമയം തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തോടെ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികളുടെ പ്രയോജനം ഏറെ ലഭിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര.വികസന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.