< Back
Kerala
യുവതിയുടെ കൈ വെട്ടിയ കേസില്‍ പ്രതിയായ അമ്മാവൻ പിടിയിൽ
Kerala

യുവതിയുടെ കൈ വെട്ടിയ കേസില്‍ പ്രതിയായ അമ്മാവൻ പിടിയിൽ

Web Desk
|
8 Feb 2026 7:00 AM IST

സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു ആക്രമണം

തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയുടെ കൈവെട്ടിയ കേസിൽ പ്രതിയായ അമ്മാവൻ പിടിയിൽ. കിളിമാനൂർ സ്വദേശി മണിക്കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.

സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് പോങ്ങനാട് സ്വദേശി സിന്ധുവിനെ മണിക്കുട്ടൻ ആക്രമിച്ചത്. സിന്ധുവിന്റെ രണ്ട് കൈകൾക്കും വെട്ടേറ്റു. ഒരു കൈപ്പത്തി ഏതാണ്ട് പൂർണമായി വേർപ്പെട്ട നിലയിലാണ്.

Similar Posts