< Back
Kerala
ശബരിമലയിലെ അനിയന്ത്രിത തിരക്ക്; പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി മുന്നറിയിപ്പ്
Kerala

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി മുന്നറിയിപ്പ്

Web Desk
|
28 Nov 2025 7:42 AM IST

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ ഇടയുള്ളത് മുൻകൂട്ടി കണ്ട് തടയാൻ ആകണമെന്ന് കോടതി വ്യക്തമാക്കി

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ ഇടയുള്ളത് മുൻകൂട്ടി കണ്ട് തടയാൻ ആകണമെന്ന് കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ക്ഷമിക്കാൻ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി.

തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെർച്ചൽ ക്യൂ ബുക്കിംഗ് രേഖകൾ കൃത്യം അല്ലെങ്കിൽ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്.

പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിർദേശം നൽകി.

Similar Posts