< Back
Kerala

Kerala
കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം; ക്ഷേത്ര വാതിൽ ചവിട്ടി തുറന്നു
|9 Oct 2022 1:37 PM IST
അതിക്രമം തുടർന്ന ഇയാളെ നാട്ടുകാർ ബന്ധിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു
പത്തനംതിട്ട: കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം. കലഞ്ഞൂരിൽ കഞ്ചാവ് ലഹരിയിലായ യുവാവ് ക്ഷേത്ര വാതിൽ ചവിട്ടി തുറന്നു.പത്തനാപുരം മങ്കോട്ട് സ്വദേശി ഷമീറാണ് അതിക്രമം കാട്ടിയത്.
കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെയും ഇയാൾ ആക്രമിച്ചു. അതിക്രമം തുടർന്ന ഇയാളെ നാട്ടുകാർ ബന്ധിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീറിനെതിരെ കലാപാഹ്വാനം നടത്തിയതിന് പൊലീസ് കേസെടുത്തു.