< Back
Kerala
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടിപ്പോയി
Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടിപ്പോയി

Web Desk
|
30 Dec 2025 10:19 AM IST

പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടി പോയി. പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷാണ് ചാടിയത്. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമര്‍ തുരന്ന് പിന്നീട് ചുറ്റുമതില്‍ ചാടി പുറത്ത് കടക്കുകയായിരുന്നു. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്.

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാണ് ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്.

Similar Posts