< Back
Kerala

Kerala
തിരുവനന്തപുരത്തും കോട്ടയത്തും അജ്ഞാത മൃതദേഹം കണ്ടെത്തി
|19 Dec 2021 9:10 PM IST
ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കിട്ടിയത്
തിരുവനന്തപുരം വാമനപുരം നദിയിലും കോട്ടയം വൈക്കത്ത് തണ്ണീർമുക്കം ബണ്ടിന് സമീപത്തും അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കിട്ടിയത്. വൈക്കത്ത് തണ്ണീർമുക്കം ബണ്ടിന് സമീപത്ത് കണ്ടെത്തിയത് 30 വയസിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ്. വൈക്കം ഫയർഫോഴ്‌സും പൊലിസും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്.
Unidentified bodies found in Thiruvananthapuram and Kottayam