< Back
Kerala
crime representative image
Kerala

തിരുവനന്തപുരം സംസ്‌കൃത കോളേജിനുള്ളില്‍ അജ്ഞാത മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലീസ്

Web Desk
|
16 May 2024 5:00 PM IST

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം സംസ്‌കൃത കോളേജിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുടെ മൃതദേഹമാണെന്നാണ് പൊലീസ് നിഗമനം.

കോളേജ് അവധിയായിരുന്നതിനാല്‍ മൃതദേഹം ആരും കണ്ടിരുന്നില്ല. ആ പ്രദേശത്ത് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും അതിലേക്കുള്ള വൈദ്യുതി കണക്ഷന്‍ പുറത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനോട് ചേര്‍ന്നിരിക്കുന്ന വൈദ്യുത കമ്പിയില്‍ പിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് കത്തിക്കരിഞ്ഞത് എന്നാണ് നിഗമനം. പണിക്കായെത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക് പരിശോധന നടന്നു. എന്നാല്‍ ഇതുവരെ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല.

Similar Posts