< Back
Kerala
ഏകീകൃത കുർബാന: സിനഡ് തീരുമാനം അനുസരിക്കാൻ അങ്കമാലി അതിരൂപതയോട്  മാർപ്പാപ്പ
Kerala

ഏകീകൃത കുർബാന: സിനഡ് തീരുമാനം അനുസരിക്കാൻ അങ്കമാലി അതിരൂപതയോട് മാർപ്പാപ്പ

Web Desk
|
13 Oct 2022 6:14 AM IST

വത്തിക്കാനിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ ബിഷപ് ആൻഡ്രൂസ് താഴത്താണ് മാർപ്പാപ്പയുടെ നിർദേശം പങ്കു വച്ചത്

വത്തിക്കാൻ: ഏകീകൃത കുർബാന വിഷയത്തിൽ എറണാകുളം അങ്കമാലി അതിരൂപതയോട് സിനഡ് തീരുമാനം അനുസരിക്കാൻ മാർപാപ്പ പറഞ്ഞതായി ബിഷപ് ആൻഡ്രൂസ് താഴത്ത്.സിറോ മലബാർ രീതിയിൽ കുർബാന ആർപ്പിക്കണം എന്നാണ് മാർ പാപ്പ കൂടിക്കാഴ്ചയിൽ പറഞ്ഞത്.വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തെ അതിരൂപതയിലെ പ്രശ്നങ്ങൾ ധരിപ്പിച്ചു എന്നും,കുർബാന ഏകീകരണം നടപ്പിലാക്കാൻ അതിരൂപതയിലെ വൈദീകരും, വിശ്വാസികളും സഹകരിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു എന്നും വത്തിക്കാനിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ ബിഷപ്‌ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

Similar Posts