< Back
Kerala
ഏകീകൃത കുർബാന: ചർച്ച അട്ടിമറിക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് സിറോ മലബാർ സഭ
Kerala

ഏകീകൃത കുർബാന: ചർച്ച അട്ടിമറിക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് സിറോ മലബാർ സഭ

Web Desk
|
31 Aug 2023 7:15 PM IST

പരിഹാര ശ്രമങ്ങളെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് സിറോ മലബാർ സഭ വാർത്താ കുറിപ്പിലൂടെ അറിയിച്ചു

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ സിനഡ് തീരുമാനപ്രകാരം മെത്രാൻ സമിതി നടത്തുന്ന ചർച്ചകൾ അട്ടിമറിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് സിറോ മലബാർ സഭ. ഇതു സംബന്ധിച്ച് പുറത്ത് വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. പരിഹാര ശ്രമങ്ങളെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്നും സിറോ മലബാർ സഭ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. സിനഡ് കമ്മീഷൻ നടത്തുന്ന ചർച്ചയിലെ നിർദ്ദേങ്ങൾ ആൻഡ്രൂസ് താഴത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി അൽമായ മുന്നേറ്റമുൾപ്പടെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.


Similar Posts