< Back
Kerala
Unified vehicle registration scheme will not be implemented in the state soon, Transport Commissioner CH Nagaraju, Motor Vehicle Department, MVD,
Kerala

സംസ്ഥാനത്ത് ഏകീകൃത വാഹന രജിസ്‌ട്രേഷൻ ഉടനില്ല; പഠനം നടത്താൻ കമ്മിറ്റിയെ രൂപീകരിച്ച് ഗതാഗത കമ്മിഷണർ

Web Desk
|
9 Dec 2024 3:56 PM IST

പഠനം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും വാഹന രജിസ്‌ട്രേഷൻ ചെയ്യാമെന്ന പദ്ധതി ഉടൻ നടപ്പിലാക്കില്ല. നിരവധി മാറ്റങ്ങൾ വരുത്തിയാലേ ഏകീകൃത രജിസ്‌ട്രേഷൻ നടക്കൂവെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. സോഫ്റ്റ്‌വെയർ അപ്‌ഡേഷനും നയംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും കൂടുതൽ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്ത് എവിടെയും വാഹന രജിസ്ട്രേഷന്‍ നടത്താമെന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, നിലവിലെ സംവിധാനം മുഴുവൻ പൊളിച്ചുമാറ്റണമെന്നാണു പ്രതിസന്ധിയായി ഗതാഗത പറയുന്നത്. നയത്തിലും സോഫ്റ്റ്‍വെയറുകളിലും ഉൾപ്പെടെ മാറ്റം ആവശ്യമാണ്. എല്ലാ കാര്യങ്ങളും വിശദമായി പഠിച്ച ശേഷം മാത്രമേ ഇത്തരമൊരു തീരുമാനത്തിലേക്ക് പോകാൻ പറ്റൂവെന്നാണ് കമ്മിഷണർ അറിയിച്ചത്.

വിഷയത്തിൽ പഠനം നടത്താൻ ഗതാഗത കമ്മീഷണർ കമ്മിറ്റി രൂപീകരിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ. രാജീവ് നേതൃത്വം നൽകും. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഇവർക്കു നിർദേശം നൽകിയിട്ടുണ്ട്.

ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് അപ്പീൽ പോകുന്ന കാര്യവും മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്.

Summary: 'Unified vehicle registration will not be implemented in the state soon': Says Transport Commissioner CH Nagaraju

Similar Posts