< Back
Kerala
‘കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ’ ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
Kerala

‘കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ’ ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

Web Desk
|
12 Aug 2025 7:04 PM IST

തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ കുട്ടികളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് തൃശൂരിൽ നടന്നതെന്നും മന്ത്രി പറഞ്ഞു.

Similar Posts