< Back
Kerala
കേന്ദ്ര ബജറ്റ്: കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ല; കെ. എന്‍ ബാലഗോപാല്‍
Kerala

കേന്ദ്ര ബജറ്റ്: 'കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ല'; കെ. എന്‍ ബാലഗോപാല്‍

Web Desk
|
1 Feb 2025 2:56 PM IST

'വയനാട് പാക്കേജ് പരിഗണിച്ചില്ല, വിഴിഞ്ഞത്തെ പറ്റി ബജറ്റില്‍ ഒന്നും പറഞ്ഞില്ല'

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ന്യായമായ പരിഗണന കിട്ടിയില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ബജറ്റിൽ വയനാട് പാക്കേജ് പരിഗണിച്ചില്ലെന്നും വിഴിഞ്ഞത്തെ പറ്റി പരാമർശിച്ചില്ലെന്നും കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു.

'കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73,000 കോടി രൂപയായിരുന്നു. എന്നാൽ 33,000 കോടി രൂപ മാത്രമായിരുന്നു കിട്ടിയത്. ബജറ്റ് നിരാശാജനകമാണ്. കേരളത്തിന് പ്രതിശേധമുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവിക്കാന്‍ സഹായം നല്‍കുന്ന ഒരു പദ്ധതിയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതിക്ക് വേണ്ടി ബജറ്റില്‍ ഒരു വര്‍ധനവും നടത്തിയിട്ടില്ല'- കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു.

വാർത്ത കാണാം:


Similar Posts