< Back
Kerala
Union Minister John Barla met Alencheri; Minister said the meeting was effective
Kerala

ആലഞ്ചേരിയെ കണ്ട് കേന്ദ്ര മന്ത്രി ജോൺ ബർള; കൂടിക്കാഴ്ച ഫലപ്രദമെന്ന് മന്ത്രി

Web Desk
|
18 April 2023 11:15 AM IST

എറണാകുളം കാക്കനാട് സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. മോദി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന് ജോൺ ബർള പറഞ്ഞു

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോൺ ബർള കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം കാക്കനാട് സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. മോദി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ജോൺ ബർള പറഞ്ഞു. വൈകിട്ട് കോട്ടയത്ത് വെച്ച് റബർ ബോർഡ് ചെയർമാനുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.


ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രനീക്കമായി വിലയിരുത്തുന്ന ഒന്നാണ് ക്രിസ്തീയ സഭകളുമായുള്ള അവരുടെ അടുപ്പം. അതിനായി ഈസ്റ്റർ ദിനത്തിൽ അവർ തിരി കൊളുത്തിയ നീക്കം ഇപ്പോഴും തുടരുകയാണ്. പല രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോഴും ബി.ജെ.പി മുന്നോട്ടു കൊണ്ടുപോവുകയാണ് എന്നതിന് തെളിവായാണ് ഇന്നത്തെ ന്യൂനപക്ഷകാര്യമന്ത്രി ജോൺ ബർളയുടെ സന്ദർശനം കണക്കാക്കുന്നത്.


കഴിഞ്ഞ രണ്ടുദിവസമായി കേന്ദ്രമന്ത്രി എറണാകുളത്തുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം മലയാറ്റൂർ മല ചവിട്ടുകയും അവിടെ ടൂറിസം പദ്ധതിയിൽ പെടുത്തിക്കൊണ്ട് പ്രസാദം എന്ന കേന്ദ്ര സർക്കാരിന്റെ വിനോദ സഞ്ചാര പദ്ധതിയിൽപ്പെടുത്തിക്കൊണ്ട് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയും ചെയ്തു. അതിന് ശേഷം എറണാകുളത്ത് തങ്ങി. പിന്നീട് ഇന്ന് രാവിലെ ഒമ്പത് മണിക്കു മുമ്പായി അദ്ദേഹം കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിക്കുകയായിരുന്നു. ഏതാണ്ട് അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.



Similar Posts