< Back
Kerala

Kerala
'ഹൃദയത്തിൽ ഇടി മുഴക്കം പോലെയാണ് മുല്ലപ്പെരിയാർ ഡാം നിൽക്കുന്നത്, പൊട്ടിയാൽ ആര് ഉത്തരം പറയും?'; കേന്ദ്രമന്ത്രി സുരേഷ് ഗോപി
|18 Aug 2024 1:37 PM IST
'കേരളത്തിന് ഇനിയൊരു കണ്ണീർ താങ്ങാൻ കഴിയില്ല'
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഭീതി പടർത്തുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ബഹിരകാശ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഏകദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഹൃദയത്തിൽ ഇടി മുഴക്കം പോലെ ആണ് ഡാം നിൽക്കുന്നത്.കേരളത്തിന് ഇനിയൊരു കണ്ണീർ താങ്ങാൻ കഴിയില്ല. ഡാം തകർന്നാൽ ആര് ഉത്തരം പറയും?'. കോടതിയിൽ പോയവർ ഇതിനുത്തരംപറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.