< Back
Kerala
Unique Civil Code is Modis Last Arrow, Congress Must Clarify Stand on Centres Move
Kerala

''ഏക സിവിൽ കോഡ് മോദിയുടെ അവസാനത്തെ അസ്ത്രം, കേന്ദ്ര നീക്കത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം''; കെ.എം ഷാജി

Web Desk
|
1 July 2023 5:20 PM IST

തനിക്കെതിരായി ഇ.ഡി കേസ് റദ്ദാക്കിയപ്പോൾ പാർട്ടി പ്രതികരണം വൈകിയതിൽ വിഷമമില്ലെന്നും കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട്: ഏകസിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കെ.എം ഷാജി. ഷാബാനു കേസിലടക്കം വ്യക്തി നിയമത്തിനനുകൂലമായി കോൺഗ്രസ് നിലപാടെടുത്തിട്ടുണ്ട്. വ്യക്തിനിയമം മാറ്റണമെന്നതിൽ സി.പി.എം, ബി.ജെ.പി നിലപാടിനൊപ്പമാണ്. തനിക്കെതിരായി ഇ.ഡി കേസ് റദ്ദാക്കിയപ്പോൾ പാർട്ടി പ്രതികരണം വൈകിയതിൽ വിഷമമില്ലെന്നും കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു.




'എനിക്കെതിരായ വിജിലൻസ് കേസിന്റെ എഫ്.ഐ.ആർ തന്നെ ഹൈക്കോടതി റദ്ദാക്കിയിട്ടും അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രതികാര ബുദ്ധിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. നിസ്സാരമായ കള്ളക്കേസുകൾക്കുവേണ്ടി ഖജനാവിലെ പണം ധൂർത്തടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണം'. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിലെ കോൺഗ്രസ് നിലപാട് കുറച്ചുകൂടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.



Similar Posts