< Back
Kerala
ജോലിക്ക് അപേക്ഷിക്കാത്തയാൾക്ക് ജോലി; മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ വഴിവിട്ട നിയമനം

Photo: special arrangement 

Kerala

'ജോലിക്ക് അപേക്ഷിക്കാത്തയാൾക്ക് ജോലി'; മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ വഴിവിട്ട നിയമനം

Web Desk
|
16 Oct 2025 4:22 PM IST

തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലാണ് ജോലിക്ക് അപേക്ഷിക്കാത്ത ആൾക്കും ജോലി നൽകിയതായുള്ള രേഖ പുറത്തുവന്നത്

മലപ്പുറം: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ അനധികൃത നിയമനം നടന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലാണ് ജോലിക്ക് അപേക്ഷിക്കാത്ത ആൾക്കും ജോലി നൽകിയതായുള്ള രേഖ പുറത്തുവന്നത്. മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ ,ദേവസ്വം ബോർഡ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിലാണ് സെക്യൂരിറ്റി ജീവനക്കാരനായി നിയമനം ലഭിച്ചയാൾ ജോലിക്ക് അപേക്ഷ നൽകുകയോ ഇന്റർവ്യൂവിന് എത്തുകയോ ചെയ്തിരുന്നില്ലെന്നത് തെളിഞ്ഞത്.

Similar Posts