< Back
Kerala
ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് ഉണ്ണികൃഷ്ണൻ പോറ്റി; 30 വരെ പൊലീസ് കസ്റ്റഡിയിൽ
Kerala

ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് ഉണ്ണികൃഷ്ണൻ പോറ്റി; 30 വരെ പൊലീസ് കസ്റ്റഡിയിൽ

Web Desk
|
17 Oct 2025 12:56 PM IST

കട്ടിളപ്പാളികൾ കൊണ്ടുപോയി സ്വർണം പൂശിയപ്പോൾ തനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും മൊഴി

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. സ്വർണക്കൊള്ളയിൽ ആസൂത്രണം നടന്നുവെന്നും കൊള്ളയെ കുറിച്ച് ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

കട്ടിളപ്പാളികൾ കൊണ്ടുപോയി സ്വർണം പൂശിയപ്പോൾ തനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായി. പിന്നീട് ദ്വാരപാലകശിൽപം കൊണ്ടു പോയി സ്വർണം തട്ടാൻ തീരുമാനിച്ചു. ഇതിന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

റാന്നി കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടി ക്രമങ്ങൾ. ഉണ്ണകൃഷ്ണൻ പോറ്റിയുടെ ആവശ്യം പരിഗണിച്ച് വക്കീലുമായി സംസാരിക്കാൻ 20 മിനുട്ട് കോടതി അനുവദിച്ചു.

Similar Posts