
'ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹതയുള്ളയാള്‍,ന്യായീകരിക്കേണ്ട ആവശ്യമില്ല'; ദേവസ്വം പ്രസിഡന്‍റ്
|ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളിപ്പറയാൻ വി.ഡി.സതീശൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും പി.എസ് പ്രശാന്ത്
തിരുവനന്തപുരം: സ്വർണപ്പാളിയിൽ എല്ലാകാര്യങ്ങളും അന്വേഷിക്കട്ടയെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്.സ്പോൺസർമാരുടെ കാര്യത്തിൽ ഇനി വ്യവസ്ഥ കൊണ്ടുവരും.ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹതയുള്ളയാളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളിപ്പറയാൻ വി.ഡി.സതീശൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.2019ൽ നടന്നതൊക്കെ അന്വേഷിക്കട്ടെ. വ്യവസ്ഥയോട് കൂടിയാണ് ഞങ്ങള്‍ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സ്വർണപ്പാളി മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ ലഭിച്ചെന്ന് സ്ഥിരീകരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു. ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം കുറച്ച് സ്വർണം ബാക്കിയുണ്ടെന്നും , ഇത് മറ്റ് ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി തേടിയുള്ളതായിരുന്നു മെയിൽ.കത്ത് താൻ നോട്ട് എഴുതി ദേവസ്വം കമ്മീഷണർക്ക് വിട്ടെന്നും,പിന്നീട് കോവിഡ് കാലമായതിനാൽ എന്തായെന്ന് അറിയില്ലെന്നും എൻ.വാസു പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായ ഒരു ബന്ധമില്ല. സ്വർണ പാളി കൊണ്ട് പോകുന്നത് തന്റെ കാലയളവിൽ അല്ലെന്നും അതുകൊണ്ടാണ് വിഷയത്തിൽ അഭിപ്രായം പറയാതിരുന്നതെന്നും എൻ.വാസു പറഞ്ഞു. സ്പോൺസർ എന്ന നിലയിലാ പോറ്റിയെ പരിചയമുള്ളത്. നിരവധി സ്പോൺസർമാർ ശബരിമലയിൽ ഉണ്ടാകാറുണ്ട്.അവരെ പറ്റി കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.